Kochu Chottanikkara Devi Temple

"Witness the Goddess in her full glory on Makam day."

Kochu Chottanikkara Devi Temple

"Where every full moon night becomes a divine celebration."

Kochu Chottanikkara Devi Temple

"Seek the blessings of the Divine Mother — your eternal guide."

Kochu Chottanikkara Devi Temple

"The Abode of Grace in the Heart of Tradition."

Kochu Chottanikkara Devi Temple

"Every ritual a step closer to the Divine Mother's grace."

Kochu Chottanikkara Devi Temple

"Offer Nirapara and receive the abundance of the Divine."

chevron_left
chevron_right
OM DURGA DEVYAI NAMO NAMA:

കൊച്ചുചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്ക് സ്വാഗതം. ആശ്രിത വത്സലയായ അമ്മയുടെ അനുഗ്രഹത്തിനായി നിരവധി ഭക്തജനങ്ങൾ ഒത്തു ചേരുന്ന ഒരു പുണ്യ ക്ഷേത്രം.

Traditional Kerala temple oil lamps glowing softly

Experience the Spiritual Essence

"Beyond the rituals lies a silence that heals the soul."

ചരിത്രം
History

കേരളത്തില്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പടിഞ്ഞാറേ അറ്റം സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പുത്തൂര്‍ കരിമ്പിന്‍പുഴ എന്ന സ്ഥലത്താണ്‌ കൊച്ചുചോറ്റാനിക്കര ഭഗവതിക്ഷേത്രം. കൊല്ലവര്‍ഷം എൺപതാമാണ്ടാണ് കൊച്ചുചോറ്റാനിക്കര ക്ഷേത്രോത്പത്തിയെന്ന്‌ കരുതപ്പെടുന്നു. ഈ ഉത്പത്തിക്ക്‌ പിന്നില്‍ മങ്ങി മറഞ്ഞു കിടക്കുന്ന ഒട്ടനവധി സംഭവപരമ്പരകളുണ്ട്‌. കണ്ണൂര്‍ ജില്ലയില്‍ മാങ്ങാട്‌ ഗ്രാമത്തില്‍ ചിരപുരാതനമായ ഒരു മനയുണ്ട്‌. മംഗലശ്ശേരി മന. ഈ മനയില്‍ നാരായണന്‍ നമ്പൂതിരി എന്നൊരാള്‍ ജനിച്ചു. അസാമാന്യ വ്യക്തിപ്രഭാവമുള്ള അദ്ദേഹം വേദശാസ്ത്രം, തന്ത്രവിദ്യ, ജ്യോതിഷം എന്നിവയില്‍ പ്രാവീണ്യം നേടിയിരുന്നു. എറണാകുളം ജില്ലയിലുള്ള ചോറ്റാനിക്കര ഭഗവതിയെ ഭക്തിപൂര്‍വ്വം ഭജിക്കുക മൂലം ഭക്താനുഗ്രഹതത്പരയായ ഭഗവതി ഈദ്ദേഹത്തിന്‌ ദര്‍ശനം നല്‍കുകയുണ്ടായി. ഇങ്ങനെ മഹായോഗിയായിത്തീര്‍ന്ന ഇദ്ദേഹം ക്ഷേത്രാങ്കണത്തിൽ അമാനുഷപ്രഭാവനായ ഒരു സന്യാസിവര്യനെ കാണുവനിടയായി. വടക്കേമലബാറിലെ കിള്ളിക്കുറിശ്ശി മംഗലം ഗ്രാമത്തില്‍ ജനിച്ച ശങ്കരനായിരുന്നു അദ്ദേഹം. ഒരു ദിവ്യ അനുഭൂതിയായിരുന്നു ഇവരുടെ സംഗമം. ഇരുവരും ചോറ്റാനിക്കര ക്ഷ്രേതത്തില്‍ കുറേക്കാലം താമസിച്ചു. അവിടെയുള്ള ഭക്തജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ നേടി. ദേശാടനമായിരുന്നു അവരുടെ ലക്ഷ്യം കൂട്ടത്തില്‍ ഇഷ്ടദേവതയായിരുന്ന ചോറ്റാനിക്കര അമ്മയുടെ സിദ്ധിവിശേഷത്തെപ്പറ്റിയുള്ള അറിവ്‌ പകര്‍ന്നുകൊടുക്കുകയും, അറിഞ്ഞവര്‍ അറിയിക്കുകയും, കൂടുതല്‍ അറിഞ്ഞവര്‍ വളരെക്കൂടുതല്‍ അറിയിക്കപ്പെടുകയും ചെയ്തപ്പോള്‍ ചോറ്റാനിക്കര മഹാമായയുടെ മഹിമ മലയാളക്കരയ്ക്ക്‌ രോമാഞ്ചമായി മാറുകയാണുണ്ടായത്‌. ശങ്കരതീര്‍ത്ഥപാദരും നാരായണന്‍ നമ്പൂതിരിയും ചോറ്റാനിക്കര ക്ഷ്രേതം വിട്ടു തെക്കോട്ട്‌ യാത്ര ചെയ്ത്‌ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിന്റെ പടിഞ്ഞാറേ അറ്റത്ത്‌ കല്ലടയാറിന്റെ ദക്ഷിണഭാഗത്ത്‌ സ്ഥിതിചെയ്യുന്ന കരിമ്പിന്‍പുഴ എന്ന പുണ്യഭൂമിയില്‍ എത്തിച്ചേരുകയും ചെയ്തു. നിത്യകര്‍മ്മാനുഷ്ഠാനങ്ങൾക്കു‌ പറ്റിയ സ്ഥലമാണെന്ന്‌ മനസ്സിലാക്കിയ അവര്‍ കരിമ്പിന്‍പുഴയില്‍ കല്ലടയാറിന്റെ തീരത്ത്‌ ഒരു മഠം സ്ഥാപിച്ചു. ഈ മഠത്തില്‍ തങ്ങളുടെ തേവാരമൂര്‍ത്തിയായ ചോറ്റാനിക്കര ദേവിയെ പ്രതിഷ്ഠിച്ചു. ഈ പ്രതിഷ്ഠയാണ്‌ പിന്നീട് കൊച്ചുചോറ്റാനിക്കര ദേവിയായി അറിയപ്പെട്ടത്‌.
New Temple Site

പുതിയ ക്ഷേത്രം

അവിടെ തങ്ങളുടെ ഉപാസനമൂര്‍ത്തികളായ ചോറ്റാനിക്കര ദേവിയേയും, പര്രബഹ്മ സ്വരൂപനായ പരമശിവനേയും, മായാരൂപേണ വര്‍ത്തിക്കുന്ന പാര്‍വ്വതി ദേവിയേയും സങ്കല്‍പ്പിച്ച്‌ പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവന്നിരുന്നു. ഈ യോഗികൾ ശ്രീ ച്രകപൂജയ്ക്കും, പൗർണമി പൂജയ്ക്കും ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം കൊച്ചുചോറ്റാനിക്കര ക്ഷേത്രത്തിൽ പൗർണമി പൂജ ഇന്നും നിര്‍വിഘ്നം നടന്നു കൊണ്ടിരിക്കുന്നു.

യോഗിക്കു ‌ മൂന്ന്‌ ശിഷ്യന്‍മാരുണ്ടായിരുന്നതായിട്ടാണറിവ്.‌ ഇവര്‍, സുബ്രഹ്മണ്യൻ, ശാസ്താവ്‌, ഹനുമാന്‍ എന്നീ ദേവതകളുടെ ഉപാസകന്മാരായിരുന്നു. ഇവര്‍ നിത്യ ബ്രഹ്മചാരികളായിരുന്നതുകൊണ്ട്‌ പിന്‍ഗാമികള്‍, ഇല്ലാതെവരികയും മഠം നിശ്ശേഷം നശിക്കുകയും അതിന്റെ നാമധേയം ഇല്ലാതെ വരികയും ചെയ്തു.

കാരണമന്വേഷിക്കുവാനായി പല പ്രഗല്‍ഭ ജ്യോൽസ്യന്മാരെയും ചെന്നുകണ്ടു. പ്രശ്നവശാല്‍ ചിരപുരാതനമായ ഒരു ദുർഗ്ഗാക്ഷേത്രത്തിന്റെ നാശമാണ്‌ ഈ ദുരിതങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങൾക്കും കാരണമെന്ന്‌ തെളിഞ്ഞു. അതിന്റെ മൂലശക്തി ചോറ്റാനിക്കരഅമ്മയാണെന്നും തെളിഞ്ഞു. ഇതിനു പ്രതിവിധിയായി മേലൂട്ട്‌ എന്ന്‌ വിളിച്ചിരുന്ന സ്ഥാനത്ത്‌ ക്ഷേത്രം പണിതീര്‍ക്കുകയും താന്ത്രിക വിധിപ്രകാരം ചോറ്റാനിക്കരയമ്മ മൂലശക്തിയായ കൊച്ചുചോറ്റാനിക്കര അമ്മയെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

ഒരേ ശ്രീകോവിലില്‍തന്നെ തുല്യപ്രാധാന്യത്തോടുകൂടി ഭഗവതിയേയും വിഷ്ണുവിനേയും ആരാധിയ്ക്കുന്നു. ക്ഷേത്രത്തിൽ ദേവിയെ വിഗ്രഹസാന്നിദ്ധൃത്തിലും മഹാവിഷ്ണുവിനെ സാളഗ്രാമരുപത്തിലുമാണ്‌ ഇവിടെ ആരാധിയ്ക്കുന്നത്‌.

ഉപദേവതകള്‍

"പ്രധാന പ്രതിഷ്ഠയോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ഉപദേവതകളും ഇവിടുത്തെ ചൈതന്യത്തിന് മാറ്റുകൂട്ടുന്നു."

Distinctive Iconography

വടക്കോട്ട്‌ കല്ലടയാറ്റിലേയ്ക്ക്‌ ദര്‍ശനമുള്ള ഒരു ശിവാലയമാണ്‌. കാട്ടാള രൂപംപൂണ്ട ശിവന്‍ ഘോരയുദ്ധത്തില്‍ പരാജിതനായ അര്‍ജ്ജുനന്‌ പാശുപതാസ്രതം നല്‍കി നില്‍ക്കുന്ന ശിവഭാവമാണ്‌ ഇവിടുത്തെ പ്രതിഷ്ഠ.

ശിവന്‍ ഉപദേവനാണെങ്കിലും ദേവിക്ക് തുല്യം പ്രാധാന്യം നല്‍കുന്നു. കേരളത്തില്‍ വിരലിലെണ്ണാവുന്ന ക്ഷ്രേതങ്ങളില്‍ മാത്രമാണ്‌ ഇങ്ങനെയുള്ള പ്രതിഷ്ഠയുള്ളത്‌.

ഗണപതി
മുരുകന്‍ (വേല്‍പ്രതിഷ്ഠ)
ഹനുമാന്‍സ്വാമി
ശാസ്താവ്‌
യോഗീശ്വരന്‍
രക്ഷസ്സ്‌
സർപ്പങ്ങൾ
യക്ഷി
മറുതക്കാവില്‍ മറുത
മാടന്‍
അറുകൊല
പേയ്‌
മന്ത്രമുഹൂര്‍ത്തി
ബ്രഹ്മരക്ഷസ്സ്‌
കത്തനാർ
ജിന്ന്‌

പൂജകൾ
Poojas

ചോറ്റാനിക്കരയമ്മയെ മൂലശക്തിയായി ആരാധിച്ചുവരുന്ന പുത്തൂര്‍ കരിമ്പിന്‍പുഴ കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം പൗർണമി ദിവസം മാത്രം തുറക്കുന്ന ക്ഷേത്രം ആണെങ്കിൽ തന്നെയും മകo തൊഴിലിന്റെ ഭാഗമായി മകര മാസത്തിലെ അവസാന വെള്ളിയാഴ്ച മറുതാ കാവിൽ മാടൻ ഊട്ട്, ശിവരാത്രി, ചിങ്ങമാസത്തിലെ തിരുവോണം, തുലാം മാസത്തിലെ ആയില്യം എന്നീ ദിവസങ്ങളിലും ക്ഷേത്രം തുറക്കുന്നതാണ്. എല്ലാമാസവും പൗർണമി ദിവസം (വെളുത്തവാവ്‌) നാടിന്റെ നാനാഭാഗത്ത്‌ നിന്നും പൗർണമി പൂജയ്ക്ക്‌ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. 12 പൗർണമി ദിവസം മുടങ്ങാതെ മഹാദീപാരാധന കണ്ടുതൊഴുവാനായാൽ അഭീഷ്ട വരപ്രസാദം എന്ന്‌ വിശ്വാസവും, അനുഭവവും.

ദർശന പുണ്യം

ക്ഷേത്രത്തിൽ കിഴക്കോട്ടു ദർശനമായി ശ്രീ ദുർഗ്ഗാദേവിയും പടിഞ്ഞാറോട്ടു ദർശനമായി ശ്രീ ഭദ്രകാളി ദേവിയും ശ്രീകോവിലുകളിൽ കുടികൊള്ളുന്നു.

കൊച്ചുചോറ്റാനിക്കര മകം

കൊച്ചുചോറ്റാനിക്കര അമ്മ – മകം ദർശനം

കൊച്ചുചോറ്റാനിക്കര അമ്മ

മകം ദർശനം – സർവ്വാലങ്കാര വിഭൂഷിത

മകരമാസത്തിലെ മകം നാളിലാണ്‌ കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ. ദുർഗ്ഗാദേവിക്കാണ് ഇവിടെ മകം തൊഴലിന്‌ പ്രത്യേകത. മകം തൊഴലിന്‌ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ എത്തിച്ചേരുന്നു എന്നുള്ളത്‌ ഇവിടുത്തെ പ്രത്യേകതയാണ്‌. മകം തൊഴുത്‌ നിറപറ സമർപ്പിച്ചാൽ സർവ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസവും അനുഭവവും. ശക്തി സ്വരൂപിണിയായ അമ്മയെ സർവ്വാ ലങ്കാര വിഭൂഷിതയായി മകoനാളിൽ മാത്രമാണ് ദർശിക്കാൻ കഴിയുക.

മകം തൊഴൽ - നിറപറ സമർപ്പണം

മകം തൊഴൽ

നിറപറ സമർപ്പണം

പൗർണമി പൂജ

പൗർണമി പൂജ

2026 ലെ കണക്കനുസരിച്ച് കഴിഞ്ഞ 56 വർഷമായി എല്ലാ മാസവും പൗർണമി നാളിൽ (വെളുത്ത വാവ്) പൗർണമി പൂജ നിർവിഘനം നടന്നുവരുന്നു. തിരുസന്നിധിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അമ്മയുടെ അനുഗ്രഹം വാരിച്ചൊരിയുന്ന പ്രിയങ്കരമായ വഴിപാടാണ് പൗർണമി പൂജ.

ജന്മനക്ഷത്രത്തിൽ എല്ലാവിധ ഐശ്വര്യങ്ങൾക്കും വേണ്ടി പൗർണമി പൂജ നടത്തപ്പെടുന്നു. മഹാദേവി ചന്ദ്രന്റെയും, ചന്ദ്രന്റെ കലകളുടേയും രൂപത്തോടുകൂടിയവളാകുന്നു. പൗർണമി ദിനത്തിൽ ചന്ദ്രന്റെ ഷോഡശകലങ്ങളും പ്രകാശിയ്ക്കുന്നു. സൃഷ്ടിയിലെ കാലതത്വം പതിനഞ്ച്‌ തിഥികളായും ഭവിയ്ക്കുന്നു. സമ്പത്ത്‌, ഐശ്വര്യം, മംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി, രോഗശാന്തി, മനഃശാന്തി, സന്താനലബ്ധി, സർവ്വദുരിത നിവാരണം, കൂടാതെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാവിധ ഉന്നതിയും പൗർണമി പൂജകൊണ്ട്‌ നേടാൻ സാദ്ധ്യമാണ്.

വലിയഗുരുതി പൂജ – കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം

വലിയഗുരുതി പൂജ

വലിയഗുരുതി പൂജ

എല്ലാ പൗർണമി നാളിലും ശ്രീഭദ്രകാളിയുടെ തിരുമുൻപിൽ ഗുരുതിപൂജ നടത്തുമെങ്കിലും മകരമാസത്തിലെ മകം തൊഴലിന്‌ മാത്രമാണ് ഇവിടെ വലിയഗുരുതിപൂജ നടത്തുന്നത്‌. വലിയഗുരുതി പൂജ കണ്ടുതൊഴുതാൽ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസവും അനുഭവവും.

വഴിപാടുകൾ
Offerings

ഭക്താഭീഷ്ടസിദ്ധികൾക്കായി ദേവീസന്നിധിയിൽ വഴിപാടുകൾ നേർന്നുവരുന്നു. ഭക്തജനങ്ങൾക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി വിവിധ വഴിപാടുകൾ ഇവിടെ നടത്തപ്പെടുന്നു. വഴിപാടുകളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ക്ഷേത്രത്തിലേക്ക് ബന്ധപ്പെടുക.
Traditional brass oil lamps and hibiscus flowers at the temple

ശ്രീ ഭഗവതിയുടെ അനുഗ്രഹം

The Grace of the Divine Mother

Offerings List

1. ഗണപതിഹവനം
2. വശ്യഗണപതിഹവനം (ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്ക്‌)
3. അഷ്ട്രദവ്യ മഹാഗണപതിഹോമം
4. പൗർണമി പൂജ
5. ഗുരുതിപൂജ
6. ഗുരുതി പുഷ്പാഞ്ജലി
7. രക്തപുഷ്പാഞ്ജലി
8. മകം നാളിലെ നിറപറ സമര്‍പ്പണം
9. ലളിതാസഹസ്രനാമാർച്ചന
10. വിഷ്ണുസഹ്രസനാമാര്‍ച്ചന
11. കാളീസഹ്രസനാമാര്‍ച്ചന
12. സ്വയംവരപുഷ്പാഞ്ജലി
13. ചോറൂണ്‌
14. വിദ്യാരംഭം
15. മൃത്യൂഞ്ജയഹവനം
16. ധാര
17. നിരാജ്ഞനം
18. ശിവസഹ്രസനാമാര്‍ച്ചന
The Gateway to Grace

Reach Us

Experience the divine presence at Kochu Chottanikkara. Whether you are traveling from afar or visiting locally, we are here to guide your journey to the sanctuary.

വിലാസം

കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം,
കരിമ്പിന്‍പുഴ, കൊട്ടാരക്കര,
കൊല്ലം ജില്ല, കേരളം.

phone_in_talk +91 474 2419275
+91 9947739315

എങ്ങനെ എത്താം (How to Reach)

east

കിഴക്കുഭാഗത്ത്‌ നിന്ന്‌

പുനലൂര്‍- കൊട്ടാരക്കര-പുത്തൂര്‍വഴി പാലമുക്ക്‌ ജംഗ്ഷനില്‍ എത്തുക അവിടെ നിന്ന്‌ വടക്കോട്ട്‌ 1 കിലോ മീറ്റര്‍.

south

തെക്ക്‌ ഭാഗത്ത്‌ നിന്ന്‌

കുണ്ടറ- പുത്തൂര്‍ വഴി പാലമുക്ക്‌ ജംഗ്ഷനില്‍ എത്തുക അവിടെ നിന്ന്‌ വടക്കോട്ട്‌ 1 കിലോമീറ്റര്‍.

north

വടക്കുഭാഗത്ത്‌ നിന്ന്‌

അടൂര്‍ - കടമ്പനാട്‌- നെടിയവിള വഴി കുന്നത്തൂര്‍ പാലത്തിന്‌ കിഴക്ക്‌ വശത്തുള്ള പാലമുക്ക്‌ ജംഗ്ഷനില്‍ ഇറങ്ങിയിട്ട് അവിടെനിന്ന്‌ വടക്കോട്ട്‌ 1 കിലോമീറ്റര്‍.

west

പടിഞ്ഞാറ്‌ ഭാഗത്ത്‌ നിന്ന്‌

കായംകുളം-കരുനാഗപ്പള്ളി മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും ശാസ്താംകോട്ട ഭരണിക്കാവ്‌ വഴി കുന്നത്തൂര്‍ പാലത്തിന്‌ കിഴക്ക്‌ വശമുള്ള പാലമുക്ക്‌ ജംഗ്ഷനില്‍ ഇറങ്ങിയിട്ട് അവിടെനിന്നും വടക്കോട്ട്‌ 1 കിലോമീറ്റര്‍.

യാത്ര പ്ലാൻ ചെയ്യുക

വിവിധ ദിക്കുകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്താവുന്നതാണ്. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രാ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം.

explore Navigate Now